തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളജില്‍ വീണ്ടും സംഘര്‍ഷം. കെഎസ്‌യു-എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടാത്. ഇന്ന് കെഎസ്‌യു പ്രവര്ത്തകന് അമലിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതോടെ കെഎസ്‌യു പ്രസിഡന്‍റ് അഭിജിത്ത് അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയായിരുന്നു.ഇതിനിടെ യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചതായി പരാതി.
കെഎസ്‌യു യൂണിറ്റ് ഭാരവാഹികളായ പി.ടി.അമല്‍, ബോബന്‍, നിധിന്‍രാജ് എന്നീ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഒരുസംഘം കത്തിച്ചു. കോളജ് ഹോസ്റ്റലില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകളാണ് കത്തിച്ചത്. കാമ്പസിലെ എസ്.എഫ്.ഐ ഏകാധിപത്യത്തിനെതിരെ ഗവര്‍ണര്‍ ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ നേതാവ് ഏട്ടപ്പന്‍ എന്ന മഹേഷ് മര്‍ദ്ദിച്ചവശനാക്കിയ നിധിന്‍രാജ് നിലവില്‍ ചികിത്സയിലാണ്.
ഇതിനിടെയാണ് നിധിന്‍ ഉള്‍പ്പടെയുള്ള മൂന്ന് പേരുടെ രേഖകള്‍ കത്തിച്ച സംഭവം പുറത്തറിയുന്നത്.സംഭവത്തെ തുടര്‍ന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഭവസ്ഥലത്തെത്തി. എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയാത്തതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തലും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
കുറ്റക്കാര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും പോലീസിനോട് ചെന്നിത്തല ചോദിച്ചു. പോലീസിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടും നടപടി വൈകുന്നത് എന്തുകൊണ്ടാണ്. ഇവിടെ എന്തിനാണ് പോലീസെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Post Your Comments