കോട്ടയം: പാലാ പോളിടെക്‌നിക് കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദ്ദിക്കാനുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. ക്യാമ്പസിന് പുറത്ത് എസ്.എഫ്.ഐ -എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തിയത്. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് മൂന്ന് എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. വിഷ്ണു. സച്ചിന്‍ കെ. രമണന്‍, അഭിഷേക് ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോളേജില്‍ കെഎസ്.യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികളെ പിടികൂടാനുള്ള എഎസ്‌ഐ അടക്കമുള്ള മൂന്ന് പൊലീസുദ്യോഗസ്ഥരുടെ ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും പൊലീസുകാരെ പിടിച്ചു തള്ളുകയും ചെയ്തു.
പൊലീസുകാരെ എടാ പോടാ എന്നെല്ലാം വിളിച്ച പ്രവര്‍ത്തകര്‍ സ്വന്തം പണിനോക്കി പോയ്‌ക്കോളാനും പോയി വീടു പിടിക്കാനുമാണ് പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നത്. എസ്എഫ്‌ഐ പിള്ളേരെ മെക്കിട്ട് കേറിയാല്‍ വിവരമറിയുമെന്നും പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരോടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറിയത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എസ്എഫ്‌ഐ നേതൃത്വം ഇടപെട്ട് ശ്രമം നടത്തിയെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം നടന്നത്.
Post Your Comments