KeralaLatest NewsIndia

യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം, കോളേജ് ഹോസ്റ്റലില്‍ കെഎസ്‍യു പ്രവര്‍ത്തകനെ കൂരമായി മർദ്ദിച്ചു, ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാഭിക്കും, ജനനേന്ദ്രിയത്തിനുമാണ് മര്‍ദ്ദനമേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ എസ്‌എഫ്‌ഐ നേതാവിന്‍റെ ഭീഷണി. എസ്‌എഫ്‌ഐ നേതാവ് മഹേഷ് കെഎസ്‍യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച്‌ കെഎസ്‍യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദ്ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്. പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്.യൂ​ണി​വേ​ഴ്സി​റ്റി മെ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാഭിക്കും, ജനനേന്ദ്രിയത്തിനുമാണ് മര്‍ദ്ദനമേറ്റത്.

വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്:സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം

കോളേജില്‍ കെ.എസ്.യു യുണിറ്റ് രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ ധൈര്യം കാണിച്ചതുമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി.നേരത്തെ, യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്‍യു നേതാക്കളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കെഎസ്‍യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോളേജില്‍ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button