Latest NewsKeralaNews

കേരള ബാങ്കിന് ഇനി എതിര്‍പ്പുകളില്ല : ബാങ്ക് തുടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി : കേരള ബാങ്കിന് ഇനി എതിര്‍പ്പുകളില്ല , ബാങ്ക് തുടങ്ങാന്‍ ഹൈക്കോടതി അനുമതി നല്‍കി. സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഇതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസാന കടമ്പയും നീങ്ങി.

Read Also : സഹകരണ ബാങ്കുകള്‍ക്ക് പകരം വരുന്ന കേരള ബാങ്ക് യാഥാര്‍ത്ഥ്യമായി : 5000 ശാഖാ സംവിധാനങ്ങളുമായി പ്രവര്‍ത്തനം

ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്നതോടെ ഇക്കാര്യത്തില്‍ ഇനി തടസ്സങ്ങളില്ല. റിസര്‍വ്വ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസിന്റെ വിധിയ്ക്കു വിധേയമായേ ലയന നടപടികള്‍ പൂര്‍്ത്തീകരിയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ.

അതുകൊണ്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനത്തിനായി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി കേസില്‍ ഇപ്പോള്‍ വിധിവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button