തിരുവനന്തപുരം: എസ്.ബി.ടിയുടെ അഭാവം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് രൂപം കൊടുത്ത കേരള ബാങ്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ യാഥാര്‍ഥ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ പങ്കാളിത്തമുള്ള കേരളാ ബാങ്കിനു ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍.
സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള കോര്‍ ബാങ്കിങ് ശൃംഖല യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ ശാഖാസംവിധാനവും എടിഎം സംവിധാനവുമുള്ള ബാങ്കാണ് രൂപീകരിക്കപ്പെടുകയെന്നാണ് വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തല്‍. കുറഞ്ഞത് 5000 ശാഖാ സംവിധാനമെങ്കിലുംഉണ്ടാകും.
നിലവിലെ ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കുമായി ലയിപ്പിക്കും. ജില്ലാ സഹകരണബാങ്കുകള്‍ കേരള ബാങ്കിന്റെ ശാഖയായി മാറും. ഇതിനായി ജില്ലാ സഹകരണബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിക്കുന്നതിനുള്ള ശ്രമം നടത്തും. സംസ്ഥാന സര്‍ക്കാരിന് കുറഞ്ഞത് 60 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.
60,000 കോടി രൂപയുടെ നിക്ഷേപം ഇപ്പോള്‍ത്തന്നെ സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ക്കുണ്ട്. സംസ്ഥാന സഹകരണ ബാങ്കിലെ നിക്ഷേപം 6000 കോടി കവിയും. ഇത് കേരളാ ബാങ്കിന് വലിയ സാമ്പത്തിക അടിത്തറയാകും. കേരളമാകെ എല്ലാ കാര്‍ഷിക സഹകരണസംഘങ്ങളെയും കേരള ബാങ്കിനു കീഴിലുള്ള ഒറ്റ ശൃംഖലയില്‍ കൊണ്ടുവരാനും ശ്രമം നടത്തുന്നുണ്ട്. .
Post Your Comments