ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ 22,800 കോടി രൂപയുടെ പദ്ധതിക്ക് മോദി സർക്കാരിന്റെ അംഗീകാരം. നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള പദ്ധതിക്കാണ് പ്രതിരോധ അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
തീരസുരക്ഷ ഉറപ്പാക്കാനും നിരീക്ഷണത്തിനുമുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ കോസ്റ്റ് ഗാര്‍ഡിനു ലഭ്യമാക്കുനും യോഗത്തില്‍ തീരുമാനമായി. അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ തോക്കുകളില്‍ ഘടിപ്പിക്കാനുള്ള രാത്രികാഴ്ച ഉപകരണം കരസേനയ്ക്ക് ലഭ്യമാകും. ഇരുട്ടിലും,ഏത് കാലാവസ്ഥയിലും ശത്രുവിന് നേരെ വെടിയുതിര്‍ക്കാന്‍ സൈനികരെ ഇത് സഹായിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി രാത്രിക്കാഴ്ച ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.
അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം നടത്തുന്നതിന് ആവശ്യമായ അത്യാധുനിക റഡാറുകള്‍ ഘടിപ്പിച്ച വിമാനങ്ങള്‍ വ്യോമസേനയ്ക്കായി വാങ്ങാനും പദ്ധതിയില്‍ തീരുമാനമുണ്ട്.
Post Your Comments