ന്യൂഡല്‍ഹി: “കാലങ്ങള്‍ മാറുന്നതനുസരിച്ച് യുദ്ധ മുറകളിലും മാറ്റങ്ങള്‍ ഉണ്ടാകും, യുദ്ധമുറകളെ നേരിടുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവില്‍ ഇന്ത്യന്‍ സൈന്യത്തിനുണ്ട്” കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയിന്‍ എന്നീ നൂതന സാങ്കേതിക വിദ്യകള്‍ ഇന്ത്യന്‍ സൈന്യത്തിന്റ കൈവശമുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയിന്‍ എന്നീ സാങ്കേതിക വിദ്യകള്‍ യുദ്ധമുറകളെ അടിമുടി മാറ്റിയിരിക്കുന്നു. സാങ്കേതിക വിദ്യകളെ വിനിയോഗിച്ച് രാജ്യത്തിന്റെ സുരക്ഷയും , സമാധാനവും നിലനിര്‍ത്തലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങള്‍ മാറുന്നതിന് അനുസരിച്ച് യുദ്ധ മുറകളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന വസ്തുത എല്ലാവര്‍ക്കും അറിയാം. വിവര സാങ്കേതിക വിദ്യയുടെ ഈ യുഗത്തില്‍ യുദ്ധത്തിനായി തയ്യാറെടുക്കുക മാത്രമല്ല, നാനാ ഭാഗത്തുനിന്നുള്ള വെല്ലുവിളികളെ ചെറുക്കേണ്ട ധര്‍മ്മം കൂടി സൈന്യത്തുനുണ്ട്. അദ്ദേഹം പറഞ്ഞു.
ലക്‌നൗവില്‍ വെച്ച് നടന്ന ഡെഫ്എക്‌സ്‌പോ 2020 ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത്തരം പരിപാടികള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments