തൃശൂര്‍: ജനങ്ങളെ അത്ഭുതപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സ്വരാജ് റൗണ്ടില്‍ സൈക്കിള്‍ സവാരി ചെയ്ത് ഡിജിപിയും ഐപിഎസ് ഉദ്യോഗസ്ഥരും.
പോക്സോ നിയമത്തിന്റെ ബോധവല്‍ക്കരണത്തിനു വേണ്ടിയാണ് മൂന്നു കിലോമീറ്റര്‍ ദൂരം ഡി ജി പി സൈക്കിളോടിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലിയായിരുന്നു പരിപാടി. ഫ്ളാഗ് ഓഫ് ചെയ്യാന്‍ എത്തിയ ഡിജിപി സൈക്കിളോടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഐ ജി എസ് ശ്രീജിത്തും ഡി ഐ ജി എസ് സുരേന്ദ്രനും കമ്മിഷണര്‍ യതീഷ് ചന്ദ്രയും ഡി ജി പിയ്ക്കൊപ്പം സൈക്കിള്‍ ചവിട്ടി. സ്വരാജ് റൗണ്ടില്‍ നാലിടത്തായി ഉദ്യോഗസ്ഥരെ സ്വീകരിക്കാന്‍ വിവിധ സംഘടനകള്‍ നിലയുറപ്പിച്ചിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഘുലേഖകള്‍ ഡി ജി പി വിതരണം ചെയ്തു. സൈക്കിള്‍ ചവിട്ടിയെത്തിയ ഡി ജി പിയെ വിവിധ സംഘടനാ ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തി.
പോക്സോ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബെഹ്റ നിര്‍വഹിച്ചു. വനിത, യുവ ഐ പി എസ് ഉദ്യോഗസ്ഥരും ഡി ജി പിയ്ക്കൊപ്പം സൈക്കിള്‍ റാലിയില്‍ അണിനിരന്നിരുന്നു. മറ്റു ജില്ലകളിലും പോക്സോ ബോധവല്‍ക്കരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
Post Your Comments