കുവൈറ്റ് സിറ്റി: അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ കുവൈറ്റിലെ ശൈഖ് ജാബിര്‍ പാലത്തില്‍ നിരോധനം ലംഘിച്ച് സൈക്കിള്‍ സവാരി നടത്തിയവർക്ക് നേരെ നടപടി. നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
read also: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്
സുരക്ഷ മുന്‍നിര്‍ത്തി ശൈഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ സവാരിയും നടത്തവും അധികൃതർ നിരോധിച്ചിരുന്നു. ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ റിലേഷന്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ അഭ്യര്‍ത്ഥിച്ചു.
ലോകത്തിലെ തന്നെ നാലാമത്തെ വലിയ കടല്‍പ്പാലമാണ് ശൈഖ് ജാബിര്‍ പാലം.
Post Your Comments