കോട്ടയം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സിബിഐ ഡയറക്ടറുടെ നിയമനത്തിനുള്ള അന്തിമ പട്ടികയിൽ. 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം ഡയറക്ടറെ തെരഞ്ഞെടുക്കും. ബെഹ്റക്ക് പുറമെ സി.ബി.ഐ താല്‍ക്കാലിക ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയും എന്‍.ഐ.എ മേധാവി വൈ.സി. മോദിയുമടക്കം ആറുപേരാണ് പട്ടികയില്‍. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടക്കം വിവിധ കാരണങ്ങളാല്‍ പലതവണ മാറ്റിവെച്ച ഉന്നതതല യോഗമാണ് 24 ന് തീരുമാനിച്ചിട്ടുള്ളത്. 1985 ബാച്ച് കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ബെഹ്റ. നേരത്തേ സി.ബി.ഐയിലും എന്‍.ഐ എയിലും പ്രവര്‍ത്തിച്ചിരുന്നു. സി.ബി.ഐ ജോയന്റ് ഡയറക്ടറായിരുന്നു. കേരളത്തില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച ബെഹ്റ ജൂണ്‍ 30ന് സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്തുനിന്ന് വിരമിക്കും.
Read Also: കോവിഡ് പോരാട്ടം ശക്തമാക്കി രാജ്യം; സ്പുട്നിക് വാക്സിന് അടുത്ത ആഴ്ച വിപണിയിലെത്തും
എന്നാൽ ഋഷികുമാര്‍ ശുക്ല വിരമിച്ചശേഷം കഴിഞ്ഞ ഫെബ്രുവരി മുതല്‍ സി.ബി.ഐ ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ സിയാല്‍ എം.ഡി സ്ഥാനത്തേക്കും ബെഹ്റയെ സര്‍ക്കാര്‍ പരിഗണിച്ചേക്കും. അതിനിടെ, പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ 12 പേരുടെ പട്ടികയും സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഡി.ജി.പി നിയമന നടപടികള്‍ അന്തിമഘട്ടത്തിലായതോടെ സീനിയര്‍ ഉദ്യോഗസ്ഥ തലത്തില്‍ ചേരിപ്പോരും രൂക്ഷമായിട്ടുണ്ട്.
Post Your Comments