1961ലാണ് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവുമില്ല. സ്ത്രീധനത്തിനെതിരെ ശക്തമായ ക്യാംപെയ്‌നുകള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ വീട്ടുകാര്‍ എതിര്‍ത്ത തന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തെക്കുറിച്ച് അഞ്ജു കൃഷ്ണ എന്ന പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 35 വര്‍ഷം പരസ്പരം താങ്ങായും തണലായും ജീവിച്ച അച്ഛന്റെ അമ്മയുടെയും സ്‌നേഹത്തെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ജാതകമോ സമയോ നോക്കാതെ അവര്‍ വിവാഹം കഴിച്ചു. ഇതുവരെ അവര്‍ക്കിടയില്‍ ഒരു അടിയോ ബഹളമോ കണ്ടിട്ടില്ലെന്ന് അഞ്ജു പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
35 വർഷം
മുറച്ചെറുക്കനും മുറപ്പെണ്ണും ആണ് സ്ത്രീധന തർക്കത്തിൻറെ പേരിൽ രണ്ട് വീട്ടുകാരും കല്യാണത്തിന് എതിർത്തപ്പോൾ ഓര് അങ്ങ് കെട്ടി ജാതകോം നോക്കീല്ല സമയവും കുറിച്ചില്ല . കല്യാണം കഴിഞ്ഞ് പത്ത് വർഷം ആയിട്ടും കുട്ടികൾ ആകാതിരുന്നപ്പോൾ പിരിയാൻ പറഞ്ഞവർക്കിടയിൽ ഒരു സർട്ടിഫിക്കേറ്റിൻറെയും ബലമില്ലാതെ ചേർത്ത് പിടിച്ച് നിന്ന 35 വർഷങ്ങൾ … എൻറെ മുന്നിലെ ഐഡിയൽ കപ്പിൾ ചെറിയ പിണക്കങ്ങൾക്ക് അപ്പുറം പരസ്പരം ഒരു അടിയോ ബഹളമോ ഇതുവരെ കണ്ടിട്ടില്ല . അച്ഛനെ കുറിച്ച് പറഞ്ഞുതുടങ്ങിയാൽ വാക്കുകൾ തീരാത്തൊരു മകളാണ് ഞാൻ ദതോണ്ട് നിർത്തുന്നു അല്ലേൽ നോവൽ ആയിപോകും.
Nb : അമ്മയ്ക്ക് കമ്മലിട്ട് കൊടുക്കാണ് പുള്ളിക്ക് നെരെ കണ്ണ് പിടിക്കാത്തോണ്ട് സമയം എടുത്തു അതോണ്ട് ഫോട്ടോ കിട്ടി അല്ലേൽ ഞാൻ ഫോൺ എടുക്കണ കണ്ടാൽ ഓടിയേനെ. പണ്ട് അമ്മ കട്ടളപ്പടിയിൽ അല്ലേ അച്ഛൻ തന്ന കത്ത് ഒളിപ്പിച്ചു വെച്ചത് എന്ന് ചോദിച്ചേൻറെ ചിരിയാണ്.
ഇനിയിപ്പോ ഞാൻ ഇതിനിടയിൽ എപ്പോ വന്നൂന്ന് ചോദിക്കണ്ട 23 വർഷം മുന്നേ വന്ന് കേറിയതാണ് എൻറെ അമ്മേ മച്ചീന്ന് വിളിച്ചവരെ പുച്ഛിച്ചോണ്ട് ?. ബട്ട് ഇപ്പോ ഓര് പറയണുണ്ട് ഒരു കുട്ടീകൂടി ഉണ്ടാരുന്നേൽ എന്നെ തട്ടികളഞ്ഞേനേന്ന് ? അത്രയ്ക്ക് നല്ല കുട്ടിയാണ്. ???
https://www.facebook.com/groups/1301349576642821/permalink/2801668123277618/
Post Your Comments