കാനഡ: തന്റെ ജീവന്‍ പോലും അപകടത്തില്‍പ്പെടുത്തിയാണ് നായ ഒരു കൂട്ടം പൂച്ചക്കുട്ടികളെ കാത്തത്. കൊടും തണുപ്പിനെ അവഗണിച്ച് മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന തെരുവുനായയെ പാതയോരത്ത് കണ്ട ചിലര്‍ സഹായിക്കാനെത്തിയപ്പോഴായിരുന്നു ആ കാഴ്ച കണ്ടത്. മൈനസ് 3 ഡിഗ്രിയാണ് കാനഡയിലെ ഒന്റാറിയോയില്‍ ഇപ്പോഴുള്ളത്. ഇവിടെ ആയിരുന്നു തന്റെ ശരീരത്തിന്റെ പൂച്ചക്കുഞ്ഞുങ്ങളെ ചൂടു നല്‍കി നായ സംരക്ഷിച്ചത്. കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ നിന്ന് വഴിയാത്രക്കാരിയായ മിറിയം ആംസ്‌ട്രോങ് ആണ് നായയെയും പൂച്ചക്കുട്ടികളെയും കണ്ടെത്തിയത്.
https://www.facebook.com/pawr.org/posts/1490603997760300
Post Your Comments