തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐക്കാർ കെ.എസ്. യു പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. കെ.എസ്.യു നേതാക്കളായ ആര്യ, അമല്‍ എന്നിവരെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജില്‍ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.
എസ് എഫ് ഐ നേതാവായ മഹേഷിന്റ നേതൃത്വത്തിലുള്ള സംഘമാണ് നിതിന്‍ രാജിനെ മര്‍ദ്ദിച്ചത്. കെ.എസ്.യു യുണിറ്റ് ഭാരവാഹിയും, സജീവ കെ.എസ്.യു പ്രവര്‍ത്തകനുമായ രണ്ടാം വര്‍ഷ എം എ വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് കെ.എസ്.യു പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു യൂണിറ്റ് രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും കോളേജ് ഹോസ്റ്റലില്‍ താമസിയ്ക്കാന്‍ ധൈര്യം കാണിച്ചതുമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി.
അതേസമയം പഠിപ്പു മുടക്കിനേയും അക്രമങ്ങളേയും തുടര്‍ന്ന് മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരെ കോളേജ് കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. കൗൺസിലിന്റെ നടപടി ഏകപക്ഷീയമാണെന്ന് കെ.എസ്.യു ആരോപിച്ചു.
Post Your Comments