Latest NewsKeralaNews

കൊല്ലത്ത് വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി പോലീസ് : യുവാവിന് ഗുരുതര പരിക്ക്

കൊല്ലം : വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനെ  ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി പോലീസ്. കൊല്ലം കടയ്ക്കലിൽ ഹെൽമെറ്റ്  പരിശോധനക്കിടെയാണ് സംഭവമുണ്ടായത്. നിയന്ത്രണം ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കടക്കൽ സ്വശേദി സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അതിക്രമത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പാരിപ്പള്ളി – മടത്തറ റോഡ് റോഡ് ഉപരോധിച്ചു.

Also read : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാൻ ശക്തമായ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്

അതേസമയം സംഭവുമായി ബന്ധപെട്ടു കടയ്ക്കൽ സ്റ്റേഷനിലെ സിപിഒ ചന്ദ്രമോഹനെ സസ്‌പെൻഡ് ചെയ്തു. വാഹന പരിശോധനയിൽ പങ്കെടുത്ത മറ്റു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. ശക്തമായ നടപടി എടുത്തെന്നു റൂറൽ എസ് പി അറിയിച്ചു.

ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിർദേശത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. റോഡിന് മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ല. ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടത്. ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും, ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button