Latest NewsNewsBusinessTechnology

മികച്ച ഓഫറുകളുമായി വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്കാർട്ട്

മികച്ച ഓഫറുകളുമായി വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്കാർട്ട്. ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടക്കുന്ന ഓഫര്‍ വില്പനയിൽ ടിവികള്‍ക്കും മറ്റ് അപ്ലയന്‍സുകള്‍ക്കും 75% വരെ വിലക്കുറവാണ് ഒരുക്കിയിട്ടുള്ളത്. ലാപ്‌ടോപ്പുകള്‍ക്കും ക്യാമറകള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും 80% വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ വാങ്ങുന്നവര്‍ക്ക് നോ കോസ്റ്റ് ഇഎംഐ, കാര്‍ഡ്ലെസ്സ് ക്രെഡിറ്റ്, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നീ ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Also read: സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍ : ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം പുരോഗമിയ്ക്കുന്നു

9,999 രൂപ വിലയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണായ റിയല്‍മി 5 ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ 8,999 രൂപയ്ക്ക് ലഭിക്കും. റിയല്‍മി 5 പ്രോ 4 ജിബി/ 64 ജിബി മോഡൽ 2,999 രൂപയ്ക്കും, 6,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത റിയല്‍മി എക്‌സ് 14,999 രൂപയ്ക്ക് ലഭിക്കും. അതോടൊപ്പം തന്നെ 16,999 രൂപയില്‍ ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എ 30 എസ് 15,999 രൂപയ്ക്ക് സ്വന്തക്കാൻ സാധിക്കും. സാംസങ് ഗാലക്സി എസ് 9+, പിക്‌സല്‍ 3 എ, ഐഫോണ്‍ 7, നോക്കിയ 6.1 പ്ലസ്, അസൂസ് 5z എന്നീ ഫോണുകള്‍ക്കും വൻ ഓഫറുകളും, പഴയ സ്മാര്‍ട്ട്ഫോണ്‍ കൈമാറ്റം ചെയ്യുന്നതിന് 2,000 രൂപ അധിക ഇളവും വാഗ്ദാനം ചെയ്യുന്നു.

ഓഫ്ഫർ സെയിലില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇഎംഐ ഇടപാടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button