ഓഫർ വിൽപ്പനയിലൂടെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. രാജ്യത്തെ മുൻനിര ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോണിൽ വൻ ഓഫർ വിൽപ്പന ഉടൻ ആരംഭിക്കാൻ സാധ്യത. ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ എന്ന് പേര് നൽകിയിരിക്കുന്ന മഹാമേളയിൽ ഉൽപ്പന്നങ്ങൾ ആദായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്. നിലവിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ്, ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്കാണ് കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചില വിഭാഗങ്ങൾക്ക് 80 ശതമാനത്തോളം വരെ ഇളവുകൾ നൽകുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ തീയതിയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ കമ്പനി ഇതുവരെ നടത്തിയിട്ടില്ലെങ്കിലും സാധാരണയായി സെപ്തംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 3 മുതലാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചത്.
Also Read: ഗുരുവായൂര്‍ ക്ഷേത്രവും വിവാഹവും
സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ, മറ്റ് ആക്സസറീസുകൾ എന്നിവയ്ക്ക് മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിന് പുറമേ, ആമസോണിലൂടെ എക്സ്ക്ലൂസീവ് ലോഞ്ചുകളും പ്രതീക്ഷിക്കാവുന്നതാണ്. ഔദ്യോഗിക ടീസറിൽ തിരഞ്ഞെടുത്ത എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വലിയ വിലക്കിഴിവ് നൽകുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments