ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഇ-സിഗററ്റിന് നിരോധനം . രാജ്യത്ത് ഇ – സിഗരറ്റ് നിരോധിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ഇ – സിഗരറ്റിന്റെ നിര്‍മ്മാണം, ഇറക്കുമതി, കയറ്റുമതി, വില്‍പ്പന എന്നിവ നിരോധിക്കാനുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്.
Read Also : യു.എ.ഇയില്‍ ഇ-സിഗററ്റ് നിയമവിധേയമാക്കുന്നു
പുതിയ ലഹരിയില്‍ നിന്നും യുവാക്കളെ സംരക്ഷിക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. യുവാക്കളെ സ്വാധീനിക്കാന്‍ ഇ- സിഗരറ്റുകള്‍ ഫാഷനായി വിപണനം ചെയ്തുവെന്നും ഇത് ലഹരി വസ്തുക്കളുടെ ആസക്തിയിലേക്ക് നയിക്കുമെന്നും അതിനാല്‍ നിരോധനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മദ്യം, പുകയില, തുടങ്ങിയ അപകടകരമായ ലഹരി വസ്തുക്കള്‍ ജനങ്ങള്‍ സ്വീകരിച്ചാല്‍ അവ പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ അപകടകരമായ ലഹരിവസ്തുക്കളുടെ ഉപയോഗം ഉയരുന്നതിന് മുന്‍പ് നിരോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഇ- സിഗരറ്റിന് ഉപയോഗിക്കുന്ന നിക്കോട്ടിന്‍ രാസവസ്തുക്കള്‍ ക്യാന്‍സറിനും ഹൃദയരോഗങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments