സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് അസ്ഥി തേയ്മാനം . പടികയറുമ്പോഴും , നടക്കുമ്പോഴും വരുന്ന മുട്ടുവേദനയെയാണ് പലരും അസ്ഥി തേയ്മാനമായി കണക്കാക്കുന്നത് .
അസ്ഥിയ്ക്കുള്ള ബലക്കുറവ് കൂടി വരുമ്പോള്‍ , ഒന്നു വീഴുമ്പോഴേയ്ക്കും അസ്ഥി പൊട്ടുമ്പോള്‍ ഒക്കെയാവും ഡോക്ടര്‍ പറയുക രോഗം മറ്റൊന്നുമല്ല അസ്ഥി തേയ്മാനം അഥവാ ഓസ്റ്റിയോ പോറോസിസാണെന്ന് .കണക്കുകള്‍ അനുസരിച്ച് 45 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടിലൊന്ന് സ്ത്രീകളെ അസ്ഥി തേയ്മാനം അലട്ടുന്നുണ്ട് . നിരന്തര ജോലിയും മറ്റുമായി തിരക്കിനിടയില്‍ ഇത് പലപ്പോഴും കണ്ടെത്താറില്ല.
ശരീരത്തിലെ കാല്‍സ്യം അളവു കുറയുന്നതുമൂലം അസ്ഥികള്‍ ദുര്‍ബലമായി, സുഷിരം വീഴുന്ന അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ്. രോഗത്തിന്റെ മൂര്‍ധന്യത്തില്‍ എല്ലുകള്‍ ഒടിയുകയും എഴുന്നേറ്റു നില്ക്കാന്പോലും കഴിയാതെവരികയും ചെയ്യും.
40 വയസിനു ശേഷം എല്ലുകളുടെ വളര്‍ച്ച നില്ക്കും . ഇതോടെയാണ് ഇത്തരം പ്രശ്നങ്ങള്‍ തലപൊക്കുക . രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുമ്ബോള്‍ അത് എല്ലുകളില്‍ നിന്ന് വലിച്ചെടുക്കാന്‍ തുടങ്ങും .
പ്രത്യേക ലക്ഷണങ്ങളില്ലാ എന്നതാണ് ഓസ്റ്റിയോ പോറോസിസ് എന്ന രോഗത്തിന്റെ പ്രശ്നം . ജീവകം ഡി കുറയുന്നതും അസ്ഥികളെ ബാധിക്കും . ഡെന്‍സിറ്റോ മീറ്ററുകള്‍ ഉപയോഗിച്ചുള്ള എല്ലു സാന്ദ്രതാ നിര്‍ണ്ണയത്തിലൂടെ രോഗബാധ അറിയാന്‍ കഴിയൂ .
ആഹാരകാര്യങ്ങളിലെ കൃത്യതയിലൂടെ ഒരു പരിധി വരെ എല്ലുകളെ സംരക്ഷിക്കാനാകും . പാലും ,പാലുത്പന്നങ്ങളും കാല്‍സ്യത്തിന്റെ കലവറയാണ് . കടല്‍ മത്സ്യങ്ങളിലും , ചെറു മത്സ്യങ്ങളിലും , പയര്‍ , മുളപ്പിച്ച പയര്‍ , റാഗി എന്നിവയിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട് . ആഹാരത്തിനൊപ്പം വ്യായാമവും ഓസ്റ്റിയോ പോറോസിസിനെ അകറ്റി നിര്‍ത്താന്‍ അനിവാര്യമാണ് .
Post Your Comments