കൊല്ലം: കുണ്ടറ പേരയത്ത് മധ്യവയസ്‌കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. പേരയം സ്വദേശി രാധികയാണ് (49) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി ഭര്‍ത്താവ് പോലീസ് പിടിയിലാണെന്നാണ് സൂചന.
കൊല്ലപ്പെട്ട രാധിക വിവാഹമോചിതയായ ശേഷം മുളവനയിലെ സ്വന്തം വീട്ടില്‍ സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ മുളവന സ്വദേശിയായ പ്രവീണ്‍ (30) എന്ന യുവാവുമായി ഇവര്‍ അടുപ്പത്തിലായി. ഇക്കാര്യത്തില്‍ രാധികയുടെ സഹോദരി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
രാധികയെ സഹോദരി ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന പ്രവീണ്‍ സഹോദരിയെ ആക്രമിച്ചതായും വിവരമുണ്ട്. തുടര്‍ന്ന് പോലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവീണിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.
പ്രവീണ്‍ പോലീസ് പിടിയിലാകുന്നതിന് മുന്‍പ് രാധികയെ വിവാഹം ചെയ്തിരുന്നുവെന്നാണ് വിവരം. സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. പ്രവീണ്‍ റിമാന്‍ഡിലായതിന് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിപോകണമെന്ന് രാധികയോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടത്.
Post Your Comments