ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്നും, ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് മന്ത്രി രാജ്യത്തെ സാമ്പത്തിക ഭദ്രതയിൽ പ്രതികരണം അറിയിച്ചത്.
2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനം ആയിരുന്നു. 2014-2019 കാലത്ത് ഇത് 7.5 ശതമാനമയി ഉയർന്നതായും മന്ത്രി വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി യാദവും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തി. സാമ്പത്തിക തളർച്ച ഘടനാപരമല്ലെന്നും ചാക്രിക സ്വഭാവമാണുള്ളതെന്നും 2020ൽ ഇത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments