ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകര താവളങ്ങള്‍ വീണ്ടും സജ്ജീവമാകുന്നതായി ഇന്റലിജന്‍സ് വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രാലയം എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ സജ്ജീവമാകുന്നതോടെ ഇന്ത്യയില്‍ പാകിസ്ഥാന്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് സൂചന. പാകിസ്ഥാന്റെ ഏത് ആക്രമണവും തടയാന്‍ സജ്ജമാണ്.
ബാലക്കോട്ടില്‍ ജെയ് ഷെ മുഹമ്മദ് ഭീകരര്‍ ക്യാമ്പുകള്‍ ആരംഭിച്ച് പരിശീലനം ആരംഭിച്ചതായി ആര്‍മി ചീഫ് ബിബിന്‍ റാവത്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സും ഇക്കാര്യം സ്ഥിരീകരിച്ചത്.
Post Your Comments