
മുംബൈ: കോൺഗ്രസ് ഒരാദർശവും ഇല്ലാത്ത പാർട്ടിയാണെന്നും, ഒരിക്കലും കോൺഗ്രസിനോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ് രാജി സമർപ്പിച്ച് ശിവസേന നേതാവ്. ശിവസേന നേതാവ് രമേഷ് സോളങ്കിയാണ് രാജിവെച്ചത്. മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് മണിക്കൂറികള്‍ മാത്രം ബാക്കിനില്‍ക്കേയാണ് രമേഷ് സോളങ്കിയുടെ രാജി.
ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായുള്ള പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. എന്നാല്‍ തന്റെ ആശയങ്ങളും ആദര്‍ശവും കോണ്‍ഗ്രസിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ തീരുമാനം താന്‍ എടുക്കുകയാണ്. താന്‍ ശിവസേനയില്‍ നിന്നും രാജി വയ്ക്കുന്നു. അദ്ദേഹം പറഞ്ഞു.
ALSO READ: മഹാരാഷ്ട്രയിൽ സഖ്യനേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും, ഞായറാഴ്ച സത്യപ്രതിജ്ഞ
ശിവസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഹ്രസ്വചരിത്രം വിശദീകരിച്ച സോളങ്കി കഴിഞ്ഞ 21 വര്‍ഷമായി താന്‍ യാതൊന്നും പ്രതീക്ഷിക്കാതെയാണ് പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി. അടുത്തിടെയായി ബിജെപി സഖ്യം വിട്ട് കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൈകോര്‍ത്ത പാര്‍ട്ടിയുടെ നടപടിയെക്കുറിച്ച് എല്ലാവരും അഭിപ്രായം ആരായുന്നുണ്ട്. ഇതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. ഇതൊന്നും തന്നെ ഭഗവാന്‍ ശ്രീരാമന് വേണ്ടിയല്ലെന്നും സോളങ്കി പറഞ്ഞു.
Post Your Comments