UAELatest NewsNews

യു.എ.ഇ. ജനതയുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവണ്‍മെന്റ് പദ്ധതികൾ അവതരിപ്പിച്ചു

അബുദാബി: യു.എ.ഇ. ജനതയുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ 11 ഗവണ്‍മെന്റ് പദ്ധതികൾ അവതരിപ്പിച്ചു. വിഷന്‍ 2021-ന്റെ ഭാഗമായാണ് ഈ പദ്ധതികള്‍.അബുദാബിയില്‍ ചേര്‍ന്ന വാര്‍ഷിക ഗവണ്‍മെന്റ് സമ്മേളനം ആണ് പതിനൊന്ന് പദ്ധതികള്‍ പ്രഖ്യാപിച്ചത്. യു.എ.ഇ. ജനതയുടെ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഗവണ്‍മെന്റ് പദ്ധതികളാണ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഭരണ, നയതന്ത്ര രംഗങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം പേര്‍ ഭാഗമായി.

സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വെല്ലുവിളികള്‍ സാധ്യതകളാക്കിമുന്നേറുകയാണ് യു.എ.ഇ. എന്ന രാജ്യമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. അടുത്ത പത്തുവര്‍ഷത്തെ പദ്ധതികളും വെല്ലുവിളികളും ആശയങ്ങളും സാധ്യതകളുമെല്ലാം പരിശോധിച്ചാണ് സ്വപ്നങ്ങളിലേക്കുള്ള യാത്രയെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് സേവനങ്ങളുടെ ഏകീകരണവും കാര്യക്ഷമതയും സജീവതയുമാണ് രാഷ്ട്രവികസനത്തിന്റെ നട്ടെല്ലെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. സമാധാന മൂല്യങ്ങളും സഹവര്‍ത്തിത്വവും സഹകരണവും സഹിഷ്ണുതയും മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു.എ.ഇ. നടപ്പാക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ALSO READ: വിദേശിയെ അമ്പരപ്പിച്ച് നാട്ടിലേയ്ക്ക് സര്‍പ്രൈസ് അയച്ച് ദുബായ് പൊലീസ്

ഗവണ്‍മെന്റ് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുകവഴി രാഷ്ട്രനിര്‍മിതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനാവുമെന്ന് സമ്മേളനം വിലയിരുത്തി. സ്മാര്‍ട്ട് സാങ്കേതികവിദ്യയിലൂടെ വികസനപരമായ ഭാവി വാര്‍ത്തെടുക്കാന്‍ കഴിയും. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെയും വാണിജ്യ, സാങ്കേതിക, നിക്ഷേപ അന്താരാഷ്ട്ര സഹകരണ രംഗങ്ങളിലെയും ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും സമ്മേളനത്തില്‍ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button