![](/wp-content/uploads/2019/11/DUBAI-POLICE.jpg)
ദുബായ് : വിദേശിയെ അമ്പരപ്പിച്ച് നാട്ടിലേയ്ക്ക് സര്‍പ്രൈസ് അയച്ച് ദുബായ് പൊലീസ്. ദുബായ് കാണാന്‍ എത്തിയ ഫ്രാന്‍സ് സ്വദേശിയുടെ നഷ്ടമായ മൊബൈല്‍ ഫോണ്‍ തിരികെ പാര്‍സലായി ഫ്രാന്‍സില്‍ എത്തിച്ച് ദുബായ് പൊലീസ്. ദുബായില്‍ യാത്ര ചെയ്ത കാറില്‍ ഫോണ്‍ മറന്നുവെച്ച കാര്യം ചൂണ്ടിക്കാണിച്ച് ഇയാള്‍ ദുബായ് പൊലീസിന് ഒരു ഇ-മെയില്‍ അയച്ചിരുന്നു. അതാണ് ഫോണ്‍ തിരികെ ലഭിക്കാന്‍ കാരണമായത്. ഫോണ്‍ ലഭിച്ചാല്‍ തിരികെ എത്തിക്കണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു ഇ-മെയില്‍.
Read Also : വാഹനം പാതി വഴിയിൽ കുടുങ്ങി വലഞ്ഞ ഒമാനി കുടുംബത്തിന് തുണയായി ദുബായ് പൊലീസ്
ഫ്രാന്‍സിലേക്ക് മടങ്ങി പോകുന്നതിനുവേണ്ടി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുള്ള യാത്രയ്ക്കിടെയാണ് വിനോദ സഞ്ചാരിക്ക് സ്മാര്‍ട്ട് ഫോണ്‍ നഷ്ടമായതെന്ന് ബര്‍ ദുബായ് സ്റ്റേഷന്‍ ചീഫും പൊലീസ് സ്റ്റേഷനുകളുടെ തലവനുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖദീം ബിന്‍ സുരൂര്‍ പറഞ്ഞു. ഇയാള്‍ യാത്ര ചെയ്തിരുന്ന ടാക്‌സി കാറില്‍ ഫോണ്‍ മറന്നുവയ്ക്കുകയായിരുന്നു. യാത്ര ചെയ്ത വാഹനത്തിന്റെ വിവരങ്ങളും രേഖകളും ഇദ്ദേഹം പൊലീസിന് നല്‍കിയിരുന്നുവെന്നും ബ്രിഗേഡിയര്‍ അബ്ദുല്ല പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കണ്ടെത്തി. ഇത് ഉടന്‍ തന്നെ ഫ്രാന്‍സിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. സഞ്ചാരികളുടെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ അവ കണ്ടെത്തി അവരുടെ വിലാസത്തിലേക്ക് എത്തിക്കുമെന്ന് ദുബായ് പൊലീസ് അധികൃതര്‍ പറഞ്ഞു.
Post Your Comments