മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ പിന്തുണച്ചെന്ന വാര്‍ത്ത തള്ളി സിപിഎം എംഎല്‍എ എ വിനോദ് നിക്കോളെ. ആര്‍ക്കും പിന്തുണ നല്കിയിട്ടില്ല. ഗവര്‍ണറുടെ കത്തില്‍ സിപിഎമ്മിന്റെ പേര് എങ്ങനെ വന്നു എന്നറിയില്ലെന്നും,പുതിയ സര്‍ക്കാരിനോടു സിപിഎമ്മിനു വിരോധമില്ലെന്നും വിനോദ് നിക്കോളെ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തിൽ നിന്നുമാണ് വിനോദ് നിക്കോളെ എംഎൽഎ അഴി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ആകെ ഒരു എംഎല്‍എയാണ് സിപിഎമ്മിനുള്ളത്. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും കുറഞ്ഞ സന്പത്തുള്ള നിയമസഭാംഗം കൂടിയായ വിനോദ് വടാ പാവ് കച്ചവടക്കാരനായിരുന്നു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സർക്കാരിനെ സിപിഎം എംഎല്‍എ വിനോദ് നിക്കോളെ പിന്തുണയ്ക്കുമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് മഹാ അഗഡി സര്‍ക്കാറിന് പിന്തുണ നല്‍കുന്നതെന്നുമുള്ള വാർത്തകളാണ് നേരത്തെ പുറത്തു വന്നിരുന്നത്.
288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് 162 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
Also read : മഹാരാഷ്ട്ര: കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണ: സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
അതേസമയം ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിട്ടുള്ള ധാരണയ്ക്ക് അംഗീകാരം നൽകി മറ്റ് സ്ഥാനങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ചര്‍ച്ച തുടരുന്നുവെന്നാണ് റിപ്പോർട്ട്. കോൺഗ്രസിന് 13 മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഒരു ഉപമുഖ്യമന്ത്രി പദവി സഖ്യസർക്കാരിൽ മതിയെന്നും ധാരണയുണ്ട്. സ്പീക്കർ സ്ഥാനവും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നാളെ(വ്യാഴാഴ്ച)യാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. വൈകീട്ട് അഞ്ച് മണിക്ക് ശിവജി പാർക്കിലാണ് ചടങ്ങ് നടക്കുന്നത്. സംസ്ഥാനത്ത് 288 എംഎൽഎമാരുള്ളതിനാൽ ചടങ്ങുകൾ വൈകീട്ട് വരെ നീണ്ടേക്കും. ബിജെപി എംഎൽഎ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കർ ആവുക.
Post Your Comments