Latest NewsNewsIndia

ഇന്ത്യയിൽ ഇ – സിഗരറ്റിന് നിരോധനം; ബില്‍ ലോക്സഭ പാസാക്കി

ഇ- സിഗരറ്റിന് ഉപയോഗിക്കുന്ന നിക്കോട്ടിന്‍ രാസവസ്തുക്കള്‍ ക്യാന്‍സറിനും ഹൃദയരോഗങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഇ – സിഗരറ്റ് നിരോധിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഇ – സിഗരറ്റിന്റെ നിര്‍മ്മാണം, ഇറക്കുമതി, കയറ്റുമതി, വില്‍പ്പന എന്നിവ നിരോധിക്കാനുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്. പുതിയ ലഹരിയില്‍ നിന്നും യുവാക്കളെ സംരക്ഷിക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. യുവാക്കളെ സ്വാധീനിക്കാന്‍ ഇ- സിഗരറ്റുകള്‍ ഫാഷനായി വിപണനം ചെയ്തുവെന്നും ഇത് ലഹരി വസ്തുക്കളുടെ ആസക്തിയിലേക്ക് നയിക്കുമെന്നും അതിനാല്‍ നിരോധനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഇ- സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വിതരണം, ഗാതാഗതം, വില്‍പ്പന, പരസ്യം എന്നിവ ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഇ- സിഗരറ്റിന് ഉപയോഗിക്കുന്ന നിക്കോട്ടിന്‍ രാസവസ്തുക്കള്‍ ക്യാന്‍സറിനും ഹൃദയരോഗങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മദ്യം, പുകയില, തുടങ്ങിയ അപകടകരമായ ലഹരി വസ്തുക്കള്‍ ജനങ്ങള്‍ സ്വീകരിച്ചാല്‍ അവ പരിശോധിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ അപകടകരമായ ലഹരിവസ്തുക്കളുടെ ഉപയോഗം ഉയരുന്നതിന് മുന്‍പ് നിരോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പലയാളുകളും കശ്മീരില്‍ രക്തച്ചൊരിച്ചില്‍ പ്രവചിച്ചിരുന്നു, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിവസം മുതല്‍ ഇന്നു വരെ പോലീസ് വെടിവയ്പില്‍ ജമ്മു കശ്മീരില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല; രാജ്നാഥ് സിംഗ് പറഞ്ഞത്

ഇ – സിഗരറ്റ് നിർമാണം നടത്തുന്നവർക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നിയമ ലഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇ- സിഗരറ്റ് സംഭരിക്കുന്നതിന് ആറു മാസം വരെ തടവോ 50,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button