Latest NewsNewsInternational

ജോലി രാജിവയ്ക്കാൻ വിസമ്മതം : മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി

കറാച്ചി : ജോലി രാജിവയ്ക്കാൻ വിസമ്മതിച്ച മാധ്യമപ്രവർത്തകയായ ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിൽ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാൽ(27) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദിലാവർ അലിയ്ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. സെൻട്രൽ ലാഹോറിലെ ഓഫീസിൽ ജോലിക്കെത്തിയ ഉറൂജിന്റെ തലയ്ക്ക് നേരെ ദിലാവർ അലി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Also read : റിട്ടയേര്‍ഡ് എസ്‌ഐയുടെ കൊലപാതകം : തെളിവ് നശിപ്പിക്കാന്‍ ശ്രമം : പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടിയ യുവാവിനെ പൊലീസ് കണ്ടെത്താത്തതില്‍ ദുരൂഹത

ദിലാവറും മറ്റൊരു ഉറുദു പത്രത്തിലെ ജീവനക്കാരനായിരുന്നു. ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. എന്നാൽ ഇവരുടെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായത് പെട്ടെന്നായിരുന്നെന്നും ജോലി വയ്ക്കണമെന്ന് നിരന്തരമായി ദിലാവർ ഉറൂജിനോട് ആവശ്യപ്പെട്ടിരുന്നതായും ഉറൂജിന്റെ സഹോദരൻ യാസിർ ഇഖ്ബാൽ പോലീസിനോട് പറഞ്ഞു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഉറൂജ് പോലീസിൽ പരാതിപ്പെടുകയും ഓഫീസിന് സമീപത്തേയ്ക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button