NattuvarthaLatest NewsKeralaNews

ഭക്ഷ്യവിഷബാധ : സ്കൂള്‍ വിദ്യാർത്ഥികള്‍ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിൽ പയ്യോളി കോടിക്കൽ യുപി സ്കൂളിലെ 8 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾക്കും, രണ്ട് ആൺകുട്ടികൾക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.

Also read : ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ പാമ്പുകടിയേറ്റ് രോഗികൾ എത്തിയാല്‍ പേടിച്ചിട്ട് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാർ ചിലപ്പോൾ തയ്യാറാകില്ല; കാരണം ഇങ്ങനെ

സ്കൂളിനുസമീപത്തെ കടയിൽ നിന്ന് മിഠായി കഴിച്ച വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും, ഉടൻ തന്നെ അധ്യാപകർ പെരുമാൾ പുരത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്നും, ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് സ്കൂളിന് സമീപത്തെ കടകളിൽ പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button