ന്യൂഡല്‍ഹി: ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇന്ത്യന്‍ ഭരണഘടനാ ദിനം ആഘോഷിച്ചു. ഇവിടെയുള്ള എംബസ്സികളിലാണ് പ്രത്യേക ആഘോഷങ്ങള്‍ നടന്നത്. ആഘോഷങ്ങളില്‍ വിവധ വകുപ്പുതല മേധാവികളും പങ്കെടുത്തു. ഇരുരാജ്യങ്ങളിലേയും ഭരണഘടനാ വിദഗ്ധന്മാരും വ്യവസായികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും പരിപാടികളില്‍ പങ്കെടുത്തു .
ബംഗ്ലാദേശിലെ ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ശ്രീലങ്കയിലെ കൊളംബോയിലെ ഹൈക്കമ്മീഷനിലുമാണ് പരിപാടികള്‍ നടന്നത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചടങ്ങിനോടനുബന്ധിച്ച് വിവധ വകുപ്പുകളിലെ മേധാവികള്‍ സംസാരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ വിശാലമായ കാഴ്ചപ്പാടുകളാണ് ഉപഭൂഖണ്ഡത്തിനാകെ പ്രതീക്ഷയും പൗരത്വബോധവും അവകാശ ബോധവും നല്‍കിയതെന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവാ ഗാംഗുലി ദാസ് അഭിപ്രായപ്പെട്ടു. കൊളംബോയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ തരണ്‍ജീത് സിംഗ് സന്ധുവും വിനോദ് കെ.ജേക്കബും സംസാരിച്ചു.
Post Your Comments