ലഖ്നൗ: റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിംഗിനെ അയോഗ്യയാക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. മഹത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് 48 മണിക്കൂര്‍ പ്രത്യേക നിയമസഭ സമ്മേളനം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിളിച്ചിരുന്നു
ഈ സമ്മേളന൦ ബഹിഷ്കരിക്കുകയാണെന്നും ആരും പങ്കെടുക്കരുതെന്നും കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ട്ടി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്ന സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചാണ് അതിഥി പങ്കെടുത്തത്. കൂടാതെ ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥി സി൦ഗ് അഭിനന്ദിച്ചിരുന്നു.
തുടര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ 24 വരെ നടന്ന പാര്‍ട്ടി പരിശീലന പരിപാടിയില്‍ നിന്നും അവര്‍ വിട്ട് നിന്നു. ഇതേ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിനും അവര്‍ മറുപടി നല്‍കിയില്ല. ലഖ്‌നൗവില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ശാന്തി യാത്രയില്‍ നിന്നും അവര്‍ വിട്ട് നിന്നിരുന്നു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എംഎല്‍എ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിന് അതിഥിയ്ക്ക് കോണ്‍ഗ്രസ് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായ അജയ് കുമാര്‍ ലല്ലു ആണ് നോട്ടീസ് നല്‍കിയത്.
എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ ഈ കാലാവധി വരെ മാത്രം: പുതിയ ഭേദഗതി ഇങ്ങനെ
എന്നാല്‍, പാര്‍ട്ടി ആവശ്യപെട്ടാല്‍ രാജിവെക്കാന്‍ സന്നദ്ധയാണെന്നാണ് ഈ നോട്ടീസിനു അതിഥി മറുപടി നല്‍കിയത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച ദിനേശ് സിംഗിനും രാകേഷ് സിംഗിനും എന്തേ നോട്ടീസ് നല്‍കിയില്ല എന്നും അതിഥി ചോദിച്ചു.കൂടാതെ, തന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തത് കൊണ്ട് താന്‍ തെറ്റ് ചെയ്തെന്നു അര്‍ത്ഥമില്ലെന്നുംഅതിഥി പറഞ്ഞു. കൂടാതെ, താനൊരു സ്ത്രീയായത് കൊണ്ടാണോ എപ്പോഴും തന്നെ ലക്ഷ്യം വെക്കുന്നതെന്നും അതിഥി ചോദിച്ചു.
Post Your Comments