റായ്ബറേലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമായി റായ്ബറേലി എം.എല്‍.എ അതിഥി സിംഗിന്റെ തീരുമാനം. കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എ അതിഥി സിംഗ് ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് വെറും മൂന്നാഴ്ച മാത്രം അകലെ അഥിതിയുടെ ഈ തീരുമാനം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്.
തന്റെ രാജിക്കത്ത് അതിഥി സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് രാജിക്കത്ത് നല്‍കിയത്. രണ്ട് മാസം മുമ്പ് തന്നെ, 2021 നവംബറില്‍, അതിഥി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോൾ രാജിക്കത്ത് നൽകിയതിലൂടെ പാർട്ടി മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. പാര്‍ട്ടി മാറുന്നതിനു മുമ്പ് തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അതിഥി നിരന്തരം വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി അംഗം എന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും താന്‍ രാജിവെക്കുന്നതായി പറഞ്ഞ് രണ്ട് വ്യത്യസ്ത രാജിക്കത്തുകള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും യു.പി നിയമസഭാ സ്പീക്കര്‍ക്കും അതിഥി അയച്ചിട്ടുണ്ട്. അതേസമയം, യു.പിയിൽ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. മുലായം സിംഗിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടൽ മാറും മുമ്പേ എസ്പിക്ക് കനത്ത തിരിച്ചടി നൽകി മുലായം സിംഗ് യാദവിന്റെ മറ്റൊരു കുടുംബാംഗം കൂടി ബിജെപിയിലേക്ക് എന്ന് റിപ്പോർട്ടുകൾ. യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ ഭാര്യാ സഹോദരനും വിധുന നിയമസഭയിൽ നിന്നുള്ള മുൻ എസ്പി എംഎൽഎയുമായ പ്രമോദ് കുമാർ ഗുപ്ത ഇന്ന് ബിജെപിയിൽ ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments