ലഖ്‌നൗ: യു.പിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ താര പ്രചാരകരുടെ പട്ടികയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച റായ് ബറേലി എം.എല്‍.എ അതിഥി സിങ്ങും. വിപ്പ് ലംഘിച്ച് യു.പി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത അതിഥിക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.36 മണിക്കൂര്‍ നീണ്ട പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വിപ്പ് ലംഘിച്ച് പങ്കെടുത്ത അതിഥി സമ്മേളനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ എതിര്‍ത്ത് പ്രസംഗിക്കുകയും ചെയ്തിരുന്നു.
യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. അതിനായി 40 താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ അവര്‍ പാര്‍ട്ടി വിപ്പ് ലംഘിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. യോഗി സര്‍ക്കാര്‍ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കാന്‍ വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതു കൂടാതെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ജന്മവാര്‍ഷികാചരണം അഥിതി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
യോഗിസര്‍ക്കാരിന്റെ സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ അഥിതിയുടെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതും ഏറെ വിവാദമായിരുന്നു.
Post Your Comments