Latest NewsIndia

ആയിരം ബസ് സംഭവത്തിൽ പ്രിയങ്കയുടേത് നാടകമെന്ന് പറഞ്ഞ കോൺഗ്രസ് എം‌എൽ‌എ അദിതി സിംഗിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു

റായ്ബറേലി: ആയിരം ബസ് അറേഞ്ച് ചെയ്‌തെന്നും അതിനു വേണ്ട പെർമിഷൻ യോഗി സർക്കാർ നൽകിയില്ലെന്നും നിരന്തരം ആരോപണമുന്നയിച്ച പ്രിയങ്ക ഗാന്ധിയുടേത് പക്കാ നാടകമാണെന്ന് കോൺഗ്രസ് എംഎൽഎ അദിതി സിംഗ് ആരോപിച്ചിരുന്നു. ഇതോടെ റായ്ബറേലി എംഎൽഎ കൂടിയായ അദിതി സിംഗിനെ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി സസ്‌പെൻഡ് ചെയ്തു.

രൂക്ഷമായ ആരോപണങ്ങളാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിക്കെതിരെ അദിതി തൊടുത്തു വിട്ടത്.രാജ്യം ഇത്തരത്തില്‍ ഒരു ദുരന്തത്തെ നേരിടുന്ന സമയത്ത് പ്രിയങ്ക വാദ്ര രാഷ്ട്രീയം കളിക്കുകയാണ്. നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നില്ല. മറിച്ച്‌ യുപിയിലേക്ക് മാത്രം അയയ്ക്കാനാണല്ലോ നിങ്ങള്‍ വാഗ്ദാനം ചെയ്തത്.ഈ സാഹചര്യത്തെപ്പോലും രാഷ്ട്രീയമായി മുതലെടുക്കാനാണ് നിങ്ങള്‍ ശ്രമം നടത്തുന്നത്. ക്രൂരമായ തമാശയാണിതെന്നും അവര്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഉത്തര്‍ പ്രദേശിലെ ഇതര സംസ്ഥാന തൊഴിലാളികള തിരിച്ചെത്തിക്കാനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക അയയ്ക്കാനിരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ബസുകളല്ല മറിച്ച്‌ ചെറിയ വാഹനങ്ങളാണ്. അവര്‍ അയച്ച 1000 ബസുകളുടെ പട്ടികയില്‍ പകുതിയിലേറെ രജിസ്‌ട്രേഷന്‍ നമ്പറുകളും വ്യാജമാണ്. 297 ബസുകള്‍ കാലാവധി കഴിഞ്ഞവയാണ്.98 എണ്ണം ഓട്ടോറിക്ഷികളും ആംബുലന്‍സുകളുമാണ്. 68 വാഹനങ്ങള്‍ക്ക് യാതൊരു രേഖയുമില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനു മുമ്പ് വീടുകളിലേക്ക് പോകാന്‍ മാര്‍ഗ്ഗമില്ലാതെ ഉത്തര്‍പ്രദേശിലേക്കുള്ള ആയിരക്കണക്കിന് കുട്ടികള്‍ കോട്ടയില്‍ കുടുങ്ങിക്കിടന്നിരുന്നു. അപ്പോള്‍ പ്രിയങ്കയും ഈ ബസുകളുമെല്ലാം എവിടെയായിരുന്നു.ഒരു കോണ്‍ഗ്രസ് നേതാവും ഈ കുട്ടികളെ വീട്ടിലെത്തിക്കാന്‍ മുന്നോട്ട് വന്നില്ല. മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇടപെട്ടാണ് അവരയെല്ലാം രാത്രിയില്‍ വീടുകളില്‍ തിരിച്ചെത്തിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി പോലും ഇതിന് യുപി മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button