കൊച്ചി: മലയാളി വിനോദ സഞ്ചാരികളായ നാല്‍വര്‍ സംഘം ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങി. ദ്വീപില്‍ നിന്ന് തിരികെ പോകാനുള്ള ബോട്ട് ഇവരെക്കൂടാതെ പോയതോടെയാണ് കൊച്ചി സ്വദേശികളായ ജസ്റ്റിന്‍(34), ഷീജ(33), ജോഷ്(28), ഹരീഷ്(17) എന്നിവർ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപില്‍ ഒരു രാത്രി ഭക്ഷണം പോലുമില്ലാതെ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സെയ്ന്റ് മേരീസ് ദ്വീപിലെത്തിയത്. അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി ഇവര്‍ പോയി. എന്നാല്‍ വൈകീട്ടോടെ വേലിയേറ്റം വന്ന് ജലനിരപ്പുയരുകയും ദ്വീപിൽ കുടുങ്ങുകയുമായിരുന്നു. ഇതോടെ വൈകീട്ട് 6.30-ന് അവിടെനിന്ന് തീരത്തേക്കുള്ള അവസാനബോട്ടില്‍ പോകാന്‍ ഇവര്‍ക്കായില്ല. റെയ്ഞ്ചില്ലാത്തതിനാല്‍ ഫോണ്‍ വിളിക്കാനും കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ 7.30-ഓടെ സെയ്ന്റ് മേരീസ് ദ്വീപിലെത്തിയ ആദ്യബോട്ടിലുള്ളവരാണ് സംഘത്തെ കണ്ടത്
Post Your Comments