Latest NewsKeralaNews

സ്കൂളിൽ നിന്നും  വിദ്യാർത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റു

തൃശ്ശൂർ :സ്കൂളിൽ നിന്നും വിദ്യാർത്ഥിക്ക് വീണ്ടും പാമ്പ് കടിയേറ്റതായി റിപ്പോർട്ട്. ചാലക്കുടിയില്‍ സിഎംഐ കാര്‍മല്‍ സ്കൂള്‍  വളപ്പില്‍ നിന്ന് ചാലക്കുടി ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ജെറാള്‍ഡിനാണ് (9) പാമ്പ് കടിയേറ്റത്. വൈകിട്ടു മൂന്നേകാലിനാണ് സംഭവം.  ഉടന്‍ തന്നെ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്നും, കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.  പാമ്പുകടിയേൽക്കുന്നതിന് സമാനമായ പാടുകൾ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിഷബാധയുണ്ടോയെന്നറിയാന്‍ രക്ത പരിശോധന നടത്തി.

Also read : ഇപ്പോള്‍ വിഷപാമ്പുകളുടെ ഇണ ചേരല്‍ : ജാഗ്രത വേണമെന്ന് ജനങ്ങളോട് വാവ സുരേഷ്

സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷഹ്‌ല ഷിറിന്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവമുണ്ടായി ദിവസങ്ങള്‍ക്കുള്ളിൽ തന്നെയാണ് ചാലക്കുടിയിലും സ്‌കൂളില്‍ വച്ച്‌ വിദ്യാര്‍ഥിക്കു പാമ്പ് കടിയേല്‍ക്കുന്നത്. അതേസമയം തൃശൂര്‍ ജില്ലയിലെ തന്നെ ഒളരി സ്‌കൂളില്‍നിന്നും പമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍നിന്നാണു പാമ്പിനെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button