കൊച്ചി : ശബരിമല സന്ദർശനത്തിനായി എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ കൊച്ചി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവച്ചുണ്ടായ മുളക് സ്പ്രേ ആക്രമണത്തിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ഒരു സ്ത്രീയായ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടി. ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം സി ജോസഫൈൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് കൊച്ചി കമ്മീഷണർ ഓഫീസിലേക്കെത്തിയ ബിന്ദു അമ്മിണിയ്ക്കെതിരെ ശബരമല കർമസമിതി പ്രവർത്തകരും,ബിജെ പി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരും എത്തിയത്. ഇവരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ വീണ്ടും കമ്മീഷണർ ഓഫീസിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. പോലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിൽസ നൽകിയശേഷം കണ്ണുരോഗ വിദഗ്ധനെ കാണിച്ചു. അതേസമയം സംഭവവുമായി ബന്ധപെട്ടു ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനക്കെതിരെ ബിന്ദു അമ്മിണി. തങ്ങളുടെ വരവില്‍ ഗൂഢാലോചന ഉണ്ടെന്ന മന്ത്രിയുടെ പ്രസ്താവന നിഷേധിക്കുന്നു. തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല. സംരക്ഷണം നൽകേണ്ടത് പൊലീസാണെന്നും ഇല്ലെങ്കിൽ സംയുക്തമായി കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുമെന്നും ബിന്ദു പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ശബരിമല ദര്‍ശനം നടത്താനായി തൃപ്‍തി ദേശായി കേരളത്തിലെത്തിയത്. ശേഷം ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു.
Also read : ബിന്ദു അമ്മിണിയ്ക്കു നേരെ നടന്ന കുരുമുളക് സ്േ്രപ പ്രയോഗം : നടപടിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി
തൃപ്‍തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്നും, തിരിച്ചയക്കുമെന്നുമാണ് പോലീസ് അറിയിച്ചത്. പോലീസിൽ നിന്നും ഉറപ്പ് ലഭിച്ചതോടെ കമ്മീഷണര്‍ ഓഫീസിലെ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു. അതേസമയം തൃപ്‍തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാൻ പോലീസ് സുരക്ഷ ഒരുക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തത നില നിൽക്കുന്ന സാഹചര്യത്തിൽ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്നാണ് പോലീസ് നിലപാട്. യുവതീ സംഘത്തിന്‍റെ വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യവും,ഭീഷണി ചൂണ്ടിക്കാട്ടി തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയാണ് തൃപ്തി ദേശായിയെയും സംഘത്തേയും പോലീസ് അറിയിച്ചത്
Post Your Comments