കൊച്ചി: ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് കർശനനിർദേശവുമായി ഹൈക്കോടതി. മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ , ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. ചെറിയ കര്‍പ്പൂര പായ്ക്കറ്റ് മുതല്‍ പനിനീര്‍ കുപ്പികള്‍ വരെ ഭക്തര്‍ ഇരുമുടിയില്‍ നിറയ്ക്കുന്ന പൂജാദ്രവ്യങ്ങള്‍ പലതും പ്ലാസ്റ്റികില്‍ പൊതിഞ്ഞാണ് എത്തിക്കുന്നത്.
പുണ്യം പൂങ്കാവനം പോലുള്ള പദ്ധതികളിലൂടെ ദേവസ്വവും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും പ്ലാസ്റ്റിക്കിനെതിരെ ഭക്തരെ ബോധവത്കരിക്കുന്നുണ്ട്. അതേസമയം ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും കേരളത്തില്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്ന് മുതല്‍ നിരോധിക്കാനാണ് തീരുമാനം.
Post Your Comments