Latest NewsKeralaIndia

തൃപ്തി ദേശായി ശബരിമലയിൽ കയറുന്നതിനായി കേരളത്തിലെത്തി, കോടതി ഉത്തരവോടെയാണ് വന്നതെന്ന് തൃപ്തി : കൂടെ ബിന്ദു അമ്മിണിയും

ഇവർക്കൊപ്പം കേരളത്തിൽ നിന്ന് ബിന്ദു അമ്മിണിയും ചേർന്നിട്ടുണ്ട്.

ശബരിമലയിൽ പ്രവേശിക്കുന്നതിനായി വീണ്ടും തൃപ്തി ദേശായി കേരളത്തിൽ എത്തി.ഇത്തവണ കോടതി ഉത്തരവുമായി ആണ് താൻ എത്തിയിരിക്കുന്നതെന്നും പമ്പയിൽ പോലീസ് തടയുകയാണെങ്കിൽ അത് കോടതി അലക്ഷ്യമാണെന്നും തൃപ്തി വ്യക്തമാക്കി. ഇവർക്കൊപ്പം കേരളത്തിൽ നിന്ന് ബിന്ദു അമ്മിണിയും ചേർന്നിട്ടുണ്ട്.

ദർശനത്തിൽ നിന്ന് താൻ പിന്മാറണമെങ്കിൽ സർക്കാർ രേഖാമൂലം നിലപാട് വ്യക്തമാക്കണം. തനിക്ക് ദർശനം നടത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ഇപ്പോൾ ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുകയാണ്.തൃപ്തിക്കൊപ്പം ഡൽഹിയിൽ നിന്ന് അഞ്ചുപേര് കൂടിയുണ്ട്. ഇതിൽ സന്യാസിനികളും ഉണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button