ന്യൂ ഡൽഹി : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. പ്രോടൈം സ്പീക്കറുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ട് തേടണം. രഹസ്യ ബാലറ്റ് പാടില്ല. നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം എന്നിവയാണ് ഉപാധികൾ. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ടാഴ്ചത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി.
Supreme Court orders Floor Test in the Maharashtra assembly to be held on November 27 pic.twitter.com/2RTzxAaknh
— ANI (@ANI) November 26, 2019
ഇരുപത്തിനാലോ നാൽപ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം, മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം, വിശ്വാസ വോട്ടെടുപ്പ് നടപടികൾ എല്ലാവര്‍ക്കും കാണുന്ന വിധത്തിൽ സുതാര്യമാക്കണമെന്നു സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം. ഗവർണർ ഭരണഘടനാപരമായാണ് പ്രവർത്തിച്ചത്. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഒരു ഇടക്കാല ഉത്തരവും നൽകാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം വാദിച്ചത്.
Also read : കേരള നിയമസഭയല്ല പാർലമെന്റന്ന് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണമെന്ന് വി. മുരളീധരന്‍
മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചിരുന്നു. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെട്ടു. എംഎൽഎമാരുടെ പട്ടികയും കത്തിനൊപ്പം നൽകി. പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യം ഗവര്‍ണര്‍ക്ക് ഇല്ല അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നൽകിയതെന്നു തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്.
Supreme Court orders Floor Test in the Maharashtra assembly to be held on November 27 before 5 pm. The proceedings shall be live telecast. https://t.co/SLrGeF6et1
— ANI (@ANI) November 26, 2019
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. രേഖകൾ വ്യാജമല്ല. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒരു പവാര്‍ അവിടെയും ഒരാൾ ഇവിടെയും ആണെന് ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി കോടതിയില്‍ വാദിച്ചത്. ഇപ്പോഴത്തെ പ്രശ്നം മുഖ്യമന്ത്രിക്ക് ഇപ്പോൾ ഭൂരിപക്ഷം ഉണ്ടോ എന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചപ്പോള്‍ . അത് വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണം. വിശ്വസ വോട്ടെടുപ്പ് നടത്തണം, പക്ഷെ അത് ഇത്ര ദിവസത്തിനുള്ളില്‍ എന്ന് നിർദേശിക്കാൻ ആവില്ലെന്നും മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞത്. 54 എംഎൽഎമാരുടെ പിന്തുണ അറിയിച്ച് നൽകിയ കത്ത് നയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്നായിരുന്നു അജിത് പവാര്‍ കോടതിയിൽ പറഞ്ഞത്. ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയിൽ വാദിച്ചിരുന്നു.
Post Your Comments