കൊച്ചി: ഐഎസ് ബന്ധമുള്ളവർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറു പേർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരാണ് കുറ്റക്കാർ. ആറാം പ്രതി ജാസിമിനെ കോടതി വെറുതെ വിട്ടു. 2016 ഒക്ടോബറിലാണ് കണ്ണൂർ കനകമലയിൽ ഒത്തുചേർന്ന് കേരളത്തിലും തമിഴ്നാട്ടിലും ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടത്.
Read also: അഫ്ഗാന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ 900 ഐഎസ് ഭീകരരിൽ പത്തോളം മലയാളികളും
രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്ന് എൻഎഎ കണ്ടെത്തിയിരുന്നു. കൂടാതെ ജമാത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തിലേക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം നടത്താനും ബിജെപി നേതാവിനെ വധിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. കേരളത്തിലെ ഭീകര പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ എടിഎം കവർച്ച, തട്ടിക്കൊണ്ടുപോകൽ, ഓൺലൈൻ ഹാക്കിങ്, വട്ടിപ്പലിശക്കാരെയും സ്വർണക്കടകളെയും കൊള്ളയടിക്കുക തുടങ്ങിയ പദ്ധതികളും ആസൂത്രണം ചെയ്‌തിരുന്നതായാണ് വെളിപ്പെടുത്തൽ.
Post Your Comments