ശ്രീനഗർ : സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാഷ്മീര്‍ സര്‍വകലാശാലയുടെ കവാടത്തിനു സമീപം ഗ്രനേഡ് സ്ഫോടനമാണുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവം വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തത്. സഫോടനത്തിനു പിന്നില്‍ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
Jammu and Kashmir: 2 people injured in a grenade blast near Kashmir University gate in Srinagar. More details awaited. https://t.co/cdyIp0kA1d pic.twitter.com/ZrJ8bX75Uk
— ANI (@ANI) November 26, 2019
അതേസമയം പുല്‍വാമയില്‍ ചൊവ്വാഴ്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇര്‍ഫാന്‍ നൈറ, ഇര്‍ഫാന്‍ റാത്തര്‍, ഇര്‍ഫാന്‍ ഷെയ്ക് എന്നീ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. 2016ലാണ് ഇര്‍ഫാന്‍ നൈറഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. കൊടും ഭീകരനായ റിയാസ് നൈകൂവിന്റെ അടുത്ത അനുയായിയാണ് ഇര്‍ഫാന്‍ നൈറ. 2017 മുതല്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭാഗമാണ് ഇര്‍ഫാന്‍ റാത്തര്‍. ഇരുവരും ഇതിനു മുന്‍പും സുരക്ഷാ സേനക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്
Post Your Comments