Latest NewsIndia

ഫഡ്നാവിസിന്റെ രാജി അമിത് ഷായുടെയും മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്, അണിയറയിൽ വന്‍നീക്കങ്ങളെന്ന് സൂചന

സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമിത് ഷായും നരേന്ദ്ര മോദിയും ഫഡ്‌നാവിസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമിത് ഷായും നരേന്ദ്ര മോദിയും ഫഡ്‌നാവിസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭരണഘടനാ ദിനം ആഘോഷിക്കാനായി പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ഷായും മോദിയും സുപ്രീം കോടതി വിധി വന്നയുടനെ ഫഡ്നാവിസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്നുച്ചയ്ക്ക് മൂന്നരയ്ക്കാണ് ഫഡ്‌നാവിസ് സര്‍ക്കാര്‍ രാജിവച്ചത്. സുപ്രീം കോടതിയുടെ വിധി വന്ന സ്ഥിതിക്ക് ഇനി മുന്‍പിലുള്ള വഴികള്‍ എന്തൊക്കെയാണെന്ന് ആലോചിക്കാനാണ് മൂവരും തമ്മില്‍ കണ്ടത്.ഒടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കട്ടെ എന്ന് അമിത് ഷായും മോദിയും തീരുമാനിക്കുകയായിരുന്നു.

മഹാരാഷ്ട്ര : രാജി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

എന്നാല്‍ ഇതൊരു തോല്‍വിയല്ലെന്നും അണിയറയില്‍ എന്തോ ഒരുങ്ങുന്നുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി ഉണ്ടാകുന്നത്. മുംബയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജിവയ്ക്കുന്നെന്നും ജനങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

കാല്‍ നൂറ്റാണ്ട് കാലം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രി പദവിയിലെത്തിയത്. മഹാരാഷ്ട്രയെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച്‌ നടത്തിയ മുഖ്യമന്ത്രി അതാണ് ദേവേന്ദ്ര ഫട്‌നാവിസിനെ എന്നും പ്രിയങ്കരനാക്കുന്നത്. എന്നാൽ അവിയൽ മുന്നണിക്ക് കർണാടകയുടെ അവസ്ഥ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button