Latest NewsNewsIndia

അജിത്‌ പവാര്‍ രാജി നല്‍കി: ഫഡ്നാവിസും രാജി വച്ചേക്കും

മുംബൈ•മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്‌ പവാര്‍ രാജി നല്‍കിയതായി സൂചന. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് രാജി.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഫഡ്നാവിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പവാര്‍ രാജിവച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വൈകുന്നേരം മൂന്നരയ്ക്ക് ഫഡ്നാവിസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ വച്ച് നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

UPDATING………….

shortlink

Related Articles

Post Your Comments

Related Articles


Back to top button