വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു.എസ് നാവിക സേനയും തമ്മില്‍ ശീതയുദ്ധത്തിലെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റും സേനാനേതൃത്വവും കൊമ്പുകോര്‍ക്കുന്നത് അഭിപ്രായഭിന്നതയെത്തുടര്‍ന്ന് നാവികസേനാ സെക്രട്ടറി റിച്ചാര്‍ഡ് വി. സ്‌പെന്‍സര്‍, നാവികസേനാ യുദ്ധമുന്നണിയായ ‘സീലി’ന്റെ കമാന്‍ഡര്‍ അഡ്മിറല്‍ കോളിന്‍ ഗ്രീന്‍ തുടങ്ങിയവര്‍ രാജിഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്.
Read Also : ലോകത്തെ ഞെട്ടിച്ച് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തല്‍
യുദ്ധക്കുറ്റാരോപണം നേരിട്ട നാവികസേനാ ഉദ്യോഗസ്ഥനുനേരെയുള്ള അച്ചടക്കനടപടിയില്‍ പ്രസിഡന്റ് ട്രംപ് ഇടപെട്ടതാണ് നാവികസേനാനേതൃത്വത്തെ പ്രകോപിപ്പിച്ചത്. ചീഫ് പെറ്റി ഓഫീസര്‍ എഡ്വാര്‍ഡ് ഗലഘറിനെതിരേയുള്ള നടപടിയുമായി മുന്നോട്ടുപോവുമെന്ന് നാവികസേനാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാജിഭീഷണി മുഴക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ റിച്ചാര്‍ഡ് വി. സ്‌പെന്‍സര്‍ തള്ളി. എന്നാല്‍, പ്രസിഡന്റ് ട്രംപ് ഔദ്യോഗികമായി ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ എഡ്വാര്‍ഡിനെതിരേയുള്ള നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments