Latest NewsNews

മുനിസിപ്പല്‍ തെരെഞ്ഞടുപ്പ് : ബി.ജെ.പി വിമതന്‍ മേയറായി

റൂർക്കി: സ്വതന്ത്ര സ്ഥാനാർത്ഥിയും ബിജെപി വിമതനുമായ ഗൗരവ് ഗോയൽ റൂർക്കി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കോൺഗ്രസ് സ്ഥാനാർത്ഥി ഐഷു റാണയെയും ബിജെപി സ്ഥാനാർത്ഥി മായങ്ക് ഗുപ്തയെയും പരാജയപ്പെടുത്തിയാണ് ഗോയലിന്റെ വിജയന്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4,063 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗോയലിന്റെ വിജയം.

കോൺഗ്രസിന്റെ ഐഷു റാണ 24,958 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപി സ്ഥാനാർത്ഥി മായങ്ക് ഗുപ്ത തെരഞ്ഞെടുപ്പിൽ 19,132 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

നവംബർ 22 നാണ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 64.47 ശതമാനം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button