താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണെന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഇവിടെ താന്‍ മൂടിയ കുഴിയില്‍ താന്‍ തന്നെ വീണു എന്നാണ് മനോജ് എന്ന പൊലീസ് ഡ്രൈവര്‍ പറയുന്നത്. രണ്ടു വര്‍ഷം മുമ്പ് ആണ് വിയ്യൂര്‍ പൊലീസ് സ്റ്റേഷനു സമീപം ഉണ്ടായിരുന്ന കുഴി പി.ജി മനോജും സഹപ്രവര്‍ത്തകരും മൂടിയത്. എന്നാല്‍ അതേ കുഴിയില്‍ വീണ മനോജിന്റെ കൈക്കും കാലിനും പരുക്കേറ്റു. വിയ്യൂരില്‍ പൊലീസ് ഡ്രൈവര്‍ ആയിരിക്കെ 2017ലെ ഓണക്കാലത്താണ് മനോജും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഈ കുഴി മൂടിയത്. സ്റ്റേഷനില്‍ നിന്ന് 150 മീറ്റര്‍ മാത്രം മാറിയാണ് കുഴി.
രണ്ടു മാസം മുന്‍പ് മനോജ് മണ്ണുത്തിയിലേക്കു സ്ഥലം മാറി. വിയ്യൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ 3ന് കാലത്താണ് അതേ സ്ഥലത്തെ പുതിയ കുഴിയില്‍ ബൈക്ക് വീണത്. കൈക്കും കാലിനും പരുക്കേറ്റ് മൂന്നാഴ്ച വിശ്രമവും കഴിഞ്ഞ് മണ്ണുത്തി സ്റ്റേഷനില്‍ തിരിച്ച് ജോലിക്ക് കയറി മനോജ്. ഷൂഇടാന് കഴിയാത്തതിനാല്‍ ചെരിപ്പ് മതിയെന്ന സിഐയുടെ അനുമതി വാങ്ങിയാണു ജോലിക്ക് കയറിയത്. പൈപ്പ് ഇടാന്‍ റോഡ് വെട്ടിപ്പൊളിച്ചപ്പോള്‍ ഉണ്ടായ ഈ കുഴിയില്‍ ദിനം പ്രതി നാലും അഞ്ചും അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post Your Comments