Latest NewsUAENewsGulf

സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പരാതി : പ്രവാസി യുവാവായ ലൈഫ് ഗാര്‍ഡിന് ജയില്‍ ശിക്ഷ

ദുബായ് : രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയില്‍ പ്രവാസി യുവാവായ ലൈഫ് ഗാര്‍ഡിന് ജയില്‍ ശിക്ഷയ്ക്കും നാടുകടത്തലിനും ദുബായ് കോടതി ശിക്ഷ വിധിച്ചു. 7 ഉം 8 ഉം വയസുള്ള സ്വദേശി ബാലന്‍മാരെയാണ് ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

Read Also : 17കാരനെ ലൈംഗികമായി ഉപയോഗിച്ച വിവാഹിതയായ അധ്യാപിക പിടിയില്‍: അധ്യാപികയുടെ കുറ്റസമ്മത മൊഴി അമ്പരപ്പിക്കുന്നത്

ഇവര്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലെ നീന്തല്‍ കുളത്തിലെ ലൈഫ് ഗാര്‍ഡായിരുന്നു നേപ്പാള്‍ സ്വദേശിയായ 28 കാരന്‍. അപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളെ നീന്താന്‍ ഇയാള്‍ പഠിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ സഹോദരങ്ങളായ ബാലന്‍മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. കുളത്തില്‍ നീന്തല്‍ പഠിയ്ക്കാനെത്തുമ്പോള്‍ ഇയാള്‍ ഷോട്‌സ് മാറ്റി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു.

എന്നാല്‍ കുട്ടികളുടെ അമ്മയുടെ പരാതി ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. അപ്പാര്‍ട്ട്‌മെന്റിലെ നീന്തല്‍കുളത്തില്‍ രാവിലെ 8 മുതല്‍ രാത്രി എട്ട് വരെയാണ് എന്റെ ജോലി സമയം. ഈ സമയത്ത് താന്‍ അപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളെ സൗജന്യമായി നീന്തല്‍ പഠഛിപ്പിച്ചു. നീന്തല്‍ പഠിപ്പിക്കുന്നതിനിടയില്‍ കൈതട്ടുകയോ അല്ലെങ്കില്‍ അബദ്ധത്തില്‍ സ്പര്‍ശിക്കാനിടവരുകയോ ചെയ്യും. അല്ലാതെ ഇത്തരം കാര്യം ആരോപണം മാത്രമാണെന്നും മനപൂര്‍വം അല്ലെങ്കില്‍ ബോധപൂര്‍വം താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് യുവാവ് കോടതിയില്‍ വാദിച്ചു.

യുവാവിന്റെ വാദം കേട്ട കോടതി ഇയാളെ മൂന്ന് മാസത്തെ ജയില്‍ശിക്ഷയ്ക്കും നാടുകടത്താനും ശിക്ഷ വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button