Latest NewsNewsIndia

ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി ജോതിരാദിത്യസിന്ധ്യ; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി•മുൻ കേന്ദ്രമന്ത്രിയും ഗുണ-ശിവപുരിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ കുറെ നാളുകളായി പാർട്ടി നേതൃത്വത്തോട് അസന്തുഷ്ടനും അസ്വസ്ഥനനുമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍, ട്വിറ്ററിലെ കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും അദ്ദേഹം നീക്കം ചെയ്തിരിക്കുകയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നുള്ള ഭാഗമാണ് നീക്കിയത്. ഒരു പൊതുപ്രവർത്തകനും ക്രിക്കറ്റ് പ്രേമിയും മാത്രനാണ് താനെന്നാണ് ഇപ്പോള്‍ സിന്ധ്യയുടെ ട്വിറ്റർ ബയോയില്‍ പറയുന്നത്. നേരത്തെ മുൻ പാർലമെന്റ് അംഗം, മുൻ മന്ത്രി എന്നിങ്ങനെയാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നത്.

രാഷ്ട്രീയക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ വേദിയായി മാറിയ ട്വിറ്ററിലെ കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ എന്തുകൊണ്ടാണ് സിന്ധ്യ നീക്കം ചെയ്തതെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്. ട്വിറ്ററില്‍ രാഷ്ട്രീയക്കാര്‍ പങ്കുവയ്ക്കുന്ന ചെറിയ സൂചനകള്‍ പോലും മാധ്യമങ്ങളും ജനങ്ങളും ഗൗരവമായാണ് കാണാറുള്ളത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിന്ധ്യ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. ട്വിറ്ററിൽ തിരുത്തൽ വരുത്തിയ സഹചര്യത്തിൽ ജോതിരാദിത്യസിന്ധ്യ കോൺഗ്രസ് വിടുമെന്ന വാർത്തയും രാജ്യ തലസ്ഥാനത്ത് ശക്തമാണ്. രണ്ടു മൂന്നു ദിവസം മുൻപാണ് സിന്ധ്യ- മോദി കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.

\താനും കോൺഗ്രസ് പാർട്ടിയും തമ്മിൽ അത്ര രസത്തിലല്ല എന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളാണ് സിന്ധ്യ അടുത്ത കാലത്തായി നടത്തിയത്. വായ്പ എഴുതിത്തള്ളൽ, വെള്ളപ്പൊക്ക ദുരിതാശ്വാസ സർവേ, വൈദ്യുതി വെട്ടിക്കുറവ് തുടങ്ങിയ വിഷയങ്ങളിൽ സിന്ധ്യ സ്വന്തം പാർട്ടിയുടെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കി. മധ്യപ്രദേശിലെ സർക്കാരിനെ ആക്രമിക്കാൻ ബി.ജെ.പിക്ക് പുതിയ വെടിമരുന്ന് നല്‍കുകയും ചെയ്തു.

നേരത്തെ, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ട് സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നു.

സിന്ധ്യയെ മധ്യപ്രദേശ് കോൺഗ്രസിന്റെ പ്രസിഡന്റാക്കണമെന്ന് കമൽനാഥ് സർക്കാരിലെ ചില മന്ത്രിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് എം‌എൽ‌എമാർ ആവശ്യപ്പെടുന്നു. 2018 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തെത്തുടർന്ന്, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സിന്ധ്യ അനുകൂലികൾ ഭോപ്പാലിൽ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button