Latest NewsKeralaNews

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്പത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ മുപ്പത് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. മുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂര്‍ ആലപ്പി എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. ബംഗാള്‍ സ്വദേശി സന്ദീപില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ ബാഗിലും ശരീരത്തിലുമായി ഒളിപ്പിച്ച നിലയിലാണ് ആര്‍പിഎഫ് കണ്ടെത്തിയത്.

ALSO READ: മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഒരു കാരണവശാലും നിരോധിക്കാൻ പാടില്ലെന്ന് മന്ത്രി എം എം മണി

ഇതിനു മുമ്പും പല തവണ കേരളത്തിലുടനീളം ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. എറണാകുളം ആര്‍പിഎഫ് മേധാവി ടിഎസ് ഗോപകുമാറിന്റെ നേതൃത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button