Latest NewsNewsInternational

മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോ​ഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ വ്യത്യസ്ഥമായ ആശയവുമായി ഒരു നഗരം

ജക്കാർത്ത: എല്ലാ മനുഷ്യരും ഒരു ദിവസത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് ഇന്ന് മൊബൈൽ ഫോണുകളിലാണ്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മൊബൈൽ ഫോൺ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. ഫോണുകളുടെ അമിതമായ ഉപയോ​ഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ വ്യത്യസ്ഥമായ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു ന​ഗരം.

കുട്ടികള്‍ക്ക് കോഴി കുഞ്ഞുങ്ങളും മുളകു വിത്തുകളും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ നല്‍കിയിരിക്കുകയാണ് വെസ്റ്റ് ജാവയിലെ ബന്ദുംഗ് നഗരം. ഇതിനായി 2000 കോഴികളും 1500 വിത്തുകളുമാണ് പ്രൈമറി സ്‌കൂളുകളില്‍ വിതരണം ചെയ്തത്. നാല് ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് കുട്ടികൾക്ക് നൽകിയത്.

ALSO READ: സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പരാതി : പ്രവാസി യുവാവായ ലൈഫ് ഗാര്‍ഡിന് ജയില്‍ ശിക്ഷ

രക്ഷിതാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ പദ്ധതിയ്ക്ക് ലഭിച്ചിരിക്കുന്നത്. കുട്ടികൾക്ക് കൈമാറിയ കൂടുകളിൽ ‘എന്നെ നന്നായി പരിപാലിക്കുക’ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു. കുട്ടികളില്‍ അച്ചടക്കം ഉണ്ടാകാന്‍ ഈ പദ്ധതി സഹായകരമാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഫോണ്‍ ഉപയോഗം കുറച്ച് സസ്യങ്ങളെ പരിപാലിക്കുന്നതിനും മൃഗങ്ങളെ വളര്‍ത്തുന്നതിലും കുട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചിലര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button